റേഷന്‍ അരിക്കും ഗോതമ്പിനും 4 രൂപ കൂട്ടി.

തിരു: റേഷന്‍ അരിക്കും ഗോതമ്പിനും വിലകൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 12 രൂപ 70 പൈസ വിലയായിരുന്ന അരി 16 രൂപ 50 പൈസയായും. 9 രുപ 20 പൈസയുണ്ടായിരുന്ന ഗോതമ്പിന് 13 രൂപയാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

പുതുക്കിയ വില ഈ മാസം അവസാനത്തോടെ നിലവില്‍ വരുമെന്നാണ് സൂചന.

പൊതുവിപണിയില്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന അതേവിലയില്‍ റേഷന്‍ കടകള്‍ക്കും നല്‍കാനാണ് നീക്കം.