റേഡിയോ ജോക്കിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

കൊച്ചി : ദുബായില്‍ എഫ്എം റേഡിയോ ജോക്കിയായ പെണ്‍കുട്ടിയുടെ നഗ്നചിത്രവും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച രണ്ടുപേരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകയും റേഡിയോ ജോക്കിയുമായ തിരുവനന്തപുരം പേട്ട വള്ളക്കാടവ് പെരുന്താനി ഗായത്രി(26), പാലക്കാട് ആലത്തൂര്‍ കുഴല്‍മന്ദം നടുമന്ദം ദേശത്ത് മര്‍ച്ചന്റ് നേവി ഓഫീസര്‍ അശ്വിന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ സഹായിച്ച കേസിലെ മൂന്നാം പ്രതിയായ ഷിബിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പ്രോഗ്രാം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ഗായത്രി ഫോട്ടോകള്‍ ഇ മെയില്‍ വഴി പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്ത്ത്.

സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം ശരിയാണെന്ന് തെളിയുകയും തുടര്‍ന്ന്് ഐജി യുടെ നിര്‍ദേശ പ്രകാരം എറണാകുളം ടൗണ്‍ പോലീസ് കേസെടുക്കുകയായിരുന്നു.

Related Articles