റെയില്‍ പാത വൈദ്യുതികരണ അഴിമതി ; എഞ്ചിനിയര്‍ സസ്‌പെന്‍ഷനില്‍

പരപ്പനങ്ങാടി : ഷൊര്‍ണ്ണൂര്‍- മംഗലാപുരം റെയില്‍ പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം ഇലക്ട്രിക്ക് തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്‍ നിര്‍മാണത്തിന് കട്ടപിടിച്ച സിമന്റ് ഉപയോഗിച്ച കമാനി കമ്പിനിയുടെ സൈറ്റ് എഞ്ചിനിയര്‍ അനൂപിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തിന് കൂട്ടുനിന്ന റെയില്‍വെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ സജീവനെതിരെ നടപടിക്ക് സാധ്യത.

തിങ്കളാഴ്ച്ച വൈകീട്ട് കട്ടയായ സിമന്റ് പൊടിച്ച് ് നിര്‍മാണപ്രവര്‍ത്തനം നടത്തുന്നത് നാട്ടുകാരിടപെട്ട് തടഞ്ഞിരുന്നു.
റെയില്‍വെയുടെ ഉന്നത അധികാരികള്‍ക്ക് നാട്ടുകാര്‍ പരാതി അയക്കുകയും ഇതിനെ കുറിച്ച് വന്ന മലബാറിന്യൂസ് വാര്‍ത്ത മെയില്‍ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് റെയില്‍വെ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ സുലൈമാന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും റെയില്‍വെ ഇലക്ട്രിക്കല്‍ സൂപ്രവൈസര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദേഹം സൂചിപ്പിച്ചു.

http://malabarinews.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%9C%E0%B4%B8%E0%B4%BF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80%E0%B4%B1/