റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പുറത്തേക്ക്

ദില്ലി : ഇന്നലെ റെയില്‍വേബജറ്റ് അവതരിപ്പിച്ച കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധത്താല്‍ രാജിവെക്കേണ്ട അവസ്ഥയിലാണ്.  മമത ബാനര്‍ജി  ഇന്നലെ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഫാക്‌സയച്ചിരുന്നു. ത്രിവേദി ഇന്നലെ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു.

ദിനേശ് ത്രിവേദിക്ക് പകരം മുകള്‍ റായ് റെയില്‍വേ മന്ത്രിയായേക്കും ഇതിനായി അദേഹം കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചു.

മന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം തൃണമൂല്‍ കോണ്‍ഗ്രസിനാണെന്നാണ് കോണ്‍ഗ്രസിന്റെ ആദ്യ പ്രതികരണം. പൊതു ബജറ്റ് അവതരിപ്പിക്കുന്നത് വരെ കാക്കാനാണ് പ്രണബ് മൂഖര്‍ജി മമതയോട് ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിന്റെ ഭാവിപോലും ഇപ്പോള്‍ തുലാസിലാണ്.