റെയില്‍വേ പ്ലാറ്റ് ഫോറത്തിന്റെ മേല്‍കൂര തകര്‍ന്ന് പിഞ്ചുകുഞ്ഞിന് പരുക്ക്

പരപ്പനങ്ങാടി : ഇന്ന് വൈകീട്ട് പരപ്പനങ്ങാടിയിലുണ്ടായ കാറ്റില്‍ റെയില്‍വേ പ്ലാറ്റ് ഫോറത്തിന്റെ മേല്‍കൂരയിലെ ആസ്‌ബെറ്റോഷീറ്റ് ഇളകി വീണ് 9 മാസം പാരായമുള്ള കുഞ്ഞിന് പരിക്കേറ്റു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി പാണ്ടി സിദ്ധിഖിന്റെ മകന്‍ മുഹമ്മദ് ഉമൈറിനും ഇവരുടെ മൂത്ത മകള്‍ 4 വയസ്സുകാരി ഷംവീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പയ്യൂന്നൂരിലേക്ക് പോകാനായി പരപ്പനങ്ങാടി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോറത്തില്‍ വടക്കുഭാഗത്തു നില്‍കുമ്പോഴാണ് അപകടം ഉണ്ടായത്.