റെയില്‍വേ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചു.

ദില്ലി: 2012-13 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് വര്‍ദ്ധന പിന്‍വലിക്കുമെന്ന് കേന്ദ്രറെയില്‍വേ മന്ത്രി മുകുള്‍ റോയി.
പാര്‍ലിമെന്റില്‍ റെയില്‍വേ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് മുകുള്‍റോയി ഓര്‍ഡിനറി, സ്ലീപ്പര്‍, സബര്‍ബന്‍, എസിചെയര്‍കാര്‍, ത്രീടയര്‍ എസി നിരക്ക് വര്‍ദ്ധന പിന്‍വലിച്ചതായി പറഞ്ഞത്.

ഈ നിരക്ക് വര്‍ദ്ധനയിലാണ് മുന്‍ റെയില്‍വേ മന്ത്രി ത്രിവേദിയുടെ രാജിക്ക് ഇടയാക്കിയത്.

2012-13 വര്‍ഷത്തില്‍ ഒരു ലക്ഷം ആളുകളെ റെയില്‍വേ റിക്രൂട്ടമെന്റ് നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.