റെയില്‍വെ അവഗണനക്കെതിരെ സായാഹ്ന ധര്‍ണ്ണ

പരപ്പനങ്ങാടി: ഇന്ത്യന്‍ റെയില്‍വെ കേരളത്തോട് കാണിച്ച ചിറ്റമ്മ നയത്തിലും നിരക്കു വര്‍ദ്ധനവിനും എതിരെ സിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന സാഹായന ധര്‍ണ നടത്തി. ധര്‍ണ്ണ ജില്ല എക്‌സി. അംഗം ഇ. പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇരുമ്പന്‍ സെയ്തലവി, അഡ്വ. കെ. മോഹന്‍ ദാസ്, പി.പി. ലെനിന്‍ ദാസ്, യു ബാലകൃഷ്ണന്‍, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.