റെയില്‍വെയുടെ മരങ്ങള്‍ സ്വകാര്യ വ്യക്തി മുറിച്ചു മാറ്റി

പരപ്പനങ്ങാടി : റെയില്‍വെ സ്റ്റേഷന്റെ പടിഞ്ഞാറെ ഭാഗത്തെ സ്റ്റേഷന്‍ പരിധിയിലുള്ള മരങ്ങള്‍ സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയതായി പരാതി. റെയില്‍വെയുടെ നടപടി ക്രമങ്ങള്‍ പാലിക്കാതെ സ്റ്റേഷന്‍ അധികാരികളുടെ മൗന സമ്മതത്തോടെയാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്.

സ്വകാര്യ ടിക്കറ്റ് കൗണ്ടര്‍ ഉടമയായ ഇദേഹത്തിന്റെ കച്ചവട താല്പര്യത്തിന് റെയില്‍വെ അധികാരികള്‍ കണ്ണടയ്ക്കുകയായിരുന്നു വെന്ന് ട്രക്കര്‍ തൊഴിലാളികള്‍ ആരോപിച്ചു. ട്രക്കര്‍ സ്റ്റാന്റിന് തണലേകിയ മരങ്ങളാണ് മുറിച്ചുകളഞ്ഞത്.