റെഡ് സല്യൂട്ട്‌

‘ഹാ! വിജുഗീഷു മൃത്യുവിനാമോ
ഈ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍’

പിജി എന്ന ദ്വിതീയാക്ഷരി മലയാളിയുടെ ധൈഷണജാഗ്രതയുടെ മറുപേരായിരുന്നു. ഇഎംഎസ് ‘സഞ്ചരിക്കുന്ന ലൈബ്രറി” എന്ന് പിജിയെ വിശേഷിപ്പിച്ചത് തെല്ലും അതിശയോക്തി കലര്‍ത്തിയായിരുന്നില്ല.

‘പിജിയും ലോകവും’ എന്നത് ഒരു ടെലിവിഷന്‍ പരിപാടിയുടെ പേരായിരുന്നില്ല എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അത് എന്‍വി കൃഷ്ണവാര്യര്‍ കവിതയില്‍ അനുഭവിച്ചതുപോലെ തുറന്ന് വച്ച ഒരു ലോകത്തോട് സദാ സതംഭിക്കുന്ന ഒരു ധൈഷണിക അവബോധമായിരുന്നു.

പിജിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം നഷ്ടമല്ല. എഴുത്തിന്റെയും അറിവിന്റെയും അനുഭവത്തിന്റെയും അപകടകരമായ വന്‍കരകളിലേക്ക് അതിസാഹസികമായി സഞ്ചരിച്ചിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ മലയാളി ഈ നഷ്ടത്തെ തീവ്രമായി അനുഭവിക്കുന്നു. മലബാറി ന്യൂസ് കൊടി താഴ്ത്തിക്കെട്ടുന്നു…..