റീ പോളിംങ്‌ വേണ്ടി വന്നാല്‍ നവംബര്‍ ആറിന്‌

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും വാര്‍ഡില്‍ റീ പോളിംങ്‌ വേണ്ടിവരുകയാണെങ്കില്‍ നവംബര്‍ ആറിന്‌ നടത്തുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ടിനും അഞ്ചിനുമായാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുക. ഇതില്‍ ഏത്‌ സ്ഥലത്ത്‌ റീ പോളിംങ്‌ ആവശ്യമായി വന്നാലും അത്‌ നവംബര്‍ ആറിന്‌ തന്നെയാകും നടക്കുക.
തെരഞ്ഞെടുപ്പ്‌ ദിവസം രാവിലെ എട്ട്‌ മുതല്‍ ഓരോ രണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ പോളിംഗ്‌ ശതമാനം കമ്മീഷനെ അറിയിക്കാന്‍ വരണാധികാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. രാത്രി ഏഴോടു കൂടി അവസാന പോളിംഗ്‌ ശതമാനം കമ്മീഷനെ അറിയിക്കാനും വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.