റിയാദില്‍ നിര്യാതനായി

samad riyadഅരീക്കോട്‌: ഉഗ്രപുരം കാരിപറമ്പ്‌ സ്വദേശി വെള്ളാട്ടുചോല അബ്‌ദുല്‍കരീം ഫൈസി (55) റിയാദില്‍ നിര്യാതനായി. പതിനെട്ടു വര്‍ഷമായി സഊദിയിലായിരുന്നു. ഒരു മാസം മുമ്പാണ്‌ മകളുടെ കല്യാണത്തില്‍ പങ്കെടുത്ത്‌ തിരിച്ചുപോയത്‌. മയ്യിത്ത്‌ നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
പിതാവ്‌: വി.പി. മുഹമ്മദ്‌ എന്ന മാനു. ഭാര്യ: സുബൈദ. മക്കള്‍: തസ്‌നി, ഹസ്‌ന, തഹ്‌സിന, മുഹ്‌സിന. മരുമക്കള്‍: ഹൈദര്‍ സഅദി, ഹുസൈന്‍ ഹുദവി ഉഗ്രപുരം, ജൗഹര്‍ എരഞ്ഞിമാവ്‌, ഷുക്കൂര്‍ റഹ്‌മാനി (മുദരിസ്‌ തിരുവള്ളൂര്‍).