റിയാദില്‍ കാര്‍ മരുഭൂമിയില്‍ കുടുങ്ങി രണ്ട്‌ പേര്‍ ദാഹിച്ചു മരിച്ചു

Untitled-1 copyറിയാദ്‌: കടുത്ത ചൂടില്‍ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ രണ്ട്‌ സൗദി പൗരന്‍മാര്‍ ദാഹിച്ചു മരിച്ചു. ഒരു യാത്രകഴിഞ്ഞ്‌ മടങ്ങിവരവെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരുഭൂമിയില്‍ മണ്ണില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ചൂടില്‍ നിന്ന്‌ രക്ഷപ്പെടാനായി യുവാക്കള്‍ കാറിനുള്ളില്‍ ഏറെ നേരം ചിലവഴിച്ചു. പിന്നീട്‌ സ്ഥലത്തെത്തിയ പോലീസ്‌ നോക്കുമ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു