റിപ്പബ്ലിക്‌ ദിനാഘോഷത്തിനിടെ തച്ചങ്കിരിയുടെ വാഹനം ഹോണ്‍ മുഴക്കിയ സംഭവം;അന്വേഷണം ആരംഭിച്ചു

tomin-thachankaryതിരുവനന്തപുരം: റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ ഗവര്‍ണര്‍ പി സദാശിവം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ടോമിന്‍ തച്ചങ്കിരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കയിതിനെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. ഗവര്‍ണര്‍ സ്ഥലത്തെത്തിയ ശേഷം മറ്റ്‌ അതിഥികള്‍ക്കൊന്നും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക്‌ പ്രവേശനം ഉണ്ടായിരുന്നില്ല.

വൈകിയെത്തിയ എഡിജിപി ദേശീയഗാനം പാടുമ്പോള്‍ പ്രോട്ടോകോള്‍ ലംഘിച്ച്‌ അതിഥികളുടെ പവനിയനിലേക്ക്‌ കടക്കുന്നുവെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. സംഭവത്തെ കുറിച്ച്‌ സിറ്റി പോലീസ്‌ കമ്മീഷണറോട്‌ ഡിജിപി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.

എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ആസ്ഥാനത്ത്‌ പതാക ഉയര്‍ത്തിയശേഷം യാത്രപുറപ്പെട്ടതിനാലാണ്‌ സ്റ്റേഡിയത്തിലെത്താന്‍ താമസിച്ചതെന്ന്‌ ടോമിന്‍ ജെ തച്ചങ്കിരിയുടെ വിശദീകരണം.