കെ.വി.റാബിയക്ക് ഐക്യദാര്‍ഢ്യം

തിരൂരങ്ങാടി : കെ.വി.റാബിയയോടുള്ളെ ഐക്യദാര്‍ഢ്യറാലിയാണ് മലപ്പുറം ജില്ലാ പാലിയേറ്റീവ് കെയര്‍ നടത്തിയത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്നും ആരംഭിച്ച റാലിയില്‍ വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, എന്‍.സി.സി മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവ അണിനിരന്നു.

 

ഇന്നും അക്ഷരവെളിച്ചത്തിന്റെ കെടാവിളക്കായ കെ.വി.റാബിയ സമൂഹത്തില്‍ ഒട്ടേറെ ചലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു എന്ന പ്രഖ്യാപനമാണ് റാലിയില്‍ മുഴങ്ങി കേട്ടത്.

റാലിക്ക് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.എച്ച്.മഹ്മ്മൂദ് ഹാജി, എന്‍.എം.അലി, കെ.മുഹമ്മദലി മാസ്റ്റര്‍ തയ്യില്‍ അബൂബക്കര്‍ എന്നിവരും റാബിയക്ക് സദാ പിന്തുണയുമായി എത്താറുള്ള ബഷീര്‍ മമ്പുറവും ഉണ്ടായിരുന്നു.