റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഭാര്യയും വേര്‍പിരിഞ്ഞു

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഭാര്യ ല്യൂഡ്മിലയും വിവാഹ ബന്ധം വേര്‍പ്പെടുത്തി. 30 വര്‍ഷം നീണ്ട ദാമ്പത്യത്തിനാണ് ഇതോടെ പരിസമാപ്തി കുറിച്ചത്.

വ്യാഴാഴ്ച ക്രെംലിനില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെ ഭാര്യക്കൊപ്പം നടത്തിയ അഭിമുഖത്തിലാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയ വിവരം പുടിന്‍ പ്രഖ്യാപിച്ചത്. പിരിയാനുള്ള തീരുമാനം രണ്ടു പേരും ഒരുമിച്ചാണ് എടുത്തെതെന്നും പുട്ടിന്‍ പറഞ്ഞു.

1983 ജൂലൈ 28 നാണ് ല്യൂഡ്മിലയും പുടിനും വിവാഹിതരായത് . മരിയാ, യേക്കാടെറീന എന്നീ രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി റഷ്യന്‍ രാഷ്ട്രീയ നേതാക്കളുടെ ദാമ്പത്യ ജീവിതം ജീവിതാവസാനം വരെ നീണ്ടു നില്‍ക്കുമെന്ന നിലവിലെ വ്യവസ്ഥിതി പുടിന്റെ കാര്യത്തില്‍ വ്യത്യസ്തമായിരിക്കുകയാണ്.