റഷ്യന്‍ തെരഞ്ഞെടുപ്പ് ; പുട്ടിന്‍ വിജയാഘോഷം തുടങ്ങി.

മൂന്നാതവണയും റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ പുട്ടിനും അനുയായികളും വിജയാഘോഷം തുടങ്ങി കഴിഞ്ഞു. 99ശതമാനം ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 64 ശതമാനം വോട്ടുകള്‍ പുട്ടിന് അനുകൂലമാണ്. പുട്ടിന്റെ അനുയായികള്‍ വിജയം സത്യസന്ധവും സൂതാര്യവുമാണെന്ന് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര സൂതാര്യമായല്ല തെരഞ്ഞെടുപ്പ് നടന്നത് എന്നാണ് സ്വതന്ത്രഏജന്‍സിയുടെ വിലയിരുത്തല്‍.
പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ അഗീകരിക്കില്ല എന്ന നിലപാടിലാണ്. ഇന്ന് പ്രതിപക്ഷകക്ഷികള്‍ പുട്ടിനെതിരെ മോസ്‌ക്കോയില്‍ വന്‍ റാലി നടത്താനൊരുങ്ങുകയാണ്.