റഷീദ് മോര്യക്കെതിരെ എസിഡിപിഐ ആക്രമണം; പരപ്പനങ്ങാടി ്പ്രസ് ഫോറം ഫ്രതിഷേധിച്ചു.

പരപ്പനങ്ങാടി: താനൂര്‍ ചന്ദ്രിക ലേഖകന്‍ റഷീദ് മോര്യയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് പരപ്പനങ്ങാടി പ്രസ്‌ഫോറം ആവശ്യപ്പെട്ടു. യോഗത്തില്‍ സി പി വത്സന്‍ അധ്യക്ഷനായിരുന്നു. ഇഖ്ബാല്‍ മലയില്‍, അഹമ്മദുണ്ണി, പി. സുരേഷ്, കുഞ്ഞുമോന്‍, ബാലന്‍ മാസ്റ്റര്‍, ബാലന്‍, ഹംസ കടവത്ത് എന്നിവര്‍ സംസാരിച്ചു.