റെയില്‍വേ മന്ത്രിയെ പുറത്താക്കുക ; മമത

ദില്ലി: ഈ വര്‍ഷത്തെ റെയില്‍വേബജറ്റ് അവതരിപ്പിച്ച് തീരുന്നതിന് മുമ്പ് യു പിയെ സര്‍ക്കാരില്‍ കലാപം. തൃണമൂലുകാരനായ റെയില്‍വേ മന്ത്രി ദിനേശ് തൃവേദിയെ പുറത്താക്കണമെന്ന് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. റെയില്‍വേ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച തീരുമാനം അദേഹത്തിന്റെ രാഷ്ട്രീയ ഭാവിതന്നെ തുലാസിലാടുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.

റെയില്‍വേ ചാര്‍ജ്ജ് വര്‍ദ്ധന കുറയ്ക്കണമെന്ന് മമത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃവേദിയെ മാറ്റി മുകള്‍ റായിയെ മന്ത്രിയാക്കാനാണ് മമതയുടെ ആവിശ്യം.