റയില്‍വെ ഗെയ്റ്റുകള്‍ അടച്ചിടും

താനൂര്‍: റോഡ് അറ്റകുറ്റ പ്രവൃത്തികള്‍ നടത്തുന്നതിനായി താനൂര്‍ യാര്‍ഡിനിടയില്‍ താനൂര്‍ – തെയ്യല റോഡിലുളള റെയില്‍വെ ഗെയ്റ്റ് ഇന്ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.

കടലുണ്ടി – ഫറോക്ക് സ്റ്റേഷനുകള്‍ക്കിടയില്‍ മണ്ണൂര്‍ – ചാലിയം റോഡിലെ ഗെയ്റ്റ് 19 ന് രാവിലെ എട്ട് മുതല്‍ 20 ന് വൈകീട്ട് ആറ് വരേയും തിരുനാവായ യാര്‍ഡിനിടയില്‍ തിരുനാവായ – പുത്തനത്താണി റോഡിലെ ഗെയ്റ്റ് 24 ന് രാവിലെ എട്ട് മുതല്‍ 25 ന് വൈകീട്ട് ആറ് വരേയും കുറ്റിപ്പുറം – തിരുനാവായ സ്റ്റേഷനുകള്‍ക്കിടയില്‍ ചെമ്പിക്കല്‍ – ആതവനാട് റോഡിലെ ഗെയ്റ്റ് 29 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെയും കടലുണ്ടി യാര്‍ഡിനിടയിലുളള കടലുണ്ടി – ഫറോക്ക് റോഡിലെ ഗെയ്റ്റ് ഡിസംബര്‍ മൂന്നിന് രാവിലെ എട്ട് മുതല്‍ നാലിന് വൈകീട്ട് ആറ് വരെയും അടച്ചിടും.