റബര്‍ കളളക്കടത്ത്; റൗഫിനെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി:  വ്യവസായിയായ കെ. എ റൗഫിനെതിരെ ഹൈക്കോടതി റബര്‍ കളളകടത്ത് കേസിന്‍മേല്‍ അന്വോണത്തിന് ഉത്തരവിട്ടു. അന്യസംസ്ഥാനങ്ങളിലേക്ക് നികുതി വെട്ടിച്ച് റബര്‍കടത്തിയ കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.


ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കേസന്വേഷണത്തിന് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.