റഫീഖ് മംഗലശ്ശേരിക്ക് ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്

മലപ്പുറം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ നടത്തിയ ഏകാങ്ക നാടകരചനാ മത്സരത്തില്‍ റഫീഖ് മംഗലശ്ശേരിയുടെ ‘ രണ്ട് ഉമ്മമാര്‍ക്കിടയില്‍ ഒരു ഏട്ടമത്സ്യം’ എന്ന നാടകം ഒന്നാം സ്ഥാനം നേടി.

പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. 24 രചനകളില്‍ നിന്നാണ് ‘ രണ്ട് ഉമ്മമാര്‍ക്കിടയില്‍ ഒരു ഏട്ടമത്സ്യം’ സമ്മാനാര്‍ഹമായത്.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയായ ഇദേഹത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഇരുപതോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.