രോഹിത്‌ വെമൂലയുടെ ആത്മഹത്യ; യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പുമുടക്കി സമരം

rohit vemulaഹൈദരബാദ്‌: രോഹിത്‌ വെമൂലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ഇന്നു രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പുമുടക്കി സമരം നടത്തുന്നു. കൂടാതെ രോഹിതിന്റെ 27 ാം പിറന്നാള്‍ ദിനമായ ജനുവരി 30 ന്‌ ‘ചലോ ഡല്‍ഹി’ എന്ന പേരില്‍ പ്രതിഷേധ നടത്താനും തീരുമാനിച്ചിട്ടുണ്ട്‌.

രോഹിത്‌ വെമൂലയെ ഹോസ്‌റ്റലില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തതോടെയാണ്‌ ഹൈദരബാദ്‌ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം ആരംഭിച്ചത്‌. വി സി യെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്നാണ്‌ വിദ്യാര്‍ത്ഥികളുടെ നിലപാട്‌.

സംഭവം വിവാദമയതോടെ വി.സി ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുകയും ഇടക്കാല വി സിയെ നിയമിക്കുകയും ചെയ്‌തു. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന്‌ തങ്ങള്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്‌ വിദ്യാര്‍ത്ഥികള്‍.