രേവതിയും സുഹാസിനിയും ഒന്നിക്കുന്നു.

തെന്നിന്ത്യന്‍ സിനിമയിലെ അഭിനയ തികവൊത്ത നായികമാര്‍ ഒരു മാലയാള സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. നിരവധി കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കിയ സുഹാസിനിയും രേവതിയുമാണ് കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കുന്നത്.

ശ്രീനിവാസവും ലാലുമാണ് നായകന്‍മാരായി ഇവര്‍ക്കൊപ്പമെത്തുന്നത്. സത്യനന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നമിത പ്രമോദ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ഇന്നവേഷന്‍ ഫിലിം കണ്‍സപ്റ്റിന്റെ ബാനറില്‍ സാന്ദ്ര തോമസാണ് ഈ ചിത്രം നിര്‍മിക്കുന്നത്.