രാഹുല്‍ ദ്രാവിഡ് വിരമിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റര്‍ രാഹുല്‍ ദ്രാവിഡ് വിരമിച്ചു. ബാംഗ്ലൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ദ്രാവിഡ് വിരമിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

 

‘ പുതിയ താരങ്ങള്‍ ക്രിക്കറ്റിലേക്കു വരേണ്ട് സമയമായി. അതുകൊണ്ട് എന്നേപോലുള്ളവര്‍ മാറിക്കൊടുക്കേണ്ടത് അനിവാര്യമാണെന്നു തോന്നി.ഇന്ത്യന്‍ക്രിക്കറ്റിലെ എന്റെ ജീവിതം വളരെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോയത്. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും എന്നില്‍ വിശ്വസിച്ചവരോടും നന്ദി പറയുന്നു.’ ടീമിലെ താരങ്ങളെല്ലാം കഴിവുള്ളവരാണെന്നും ഇന്ത്യന്‍ ടീമിന് ഇനിയും മികച്ച വിജയങ്ങള്‍ നേടാന്‍ കഴിയുമെന്നും ദ്രാവിഡ് പറഞ്ഞു.

ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ , മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അനില്‍ കുംബ്ലൈ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.