രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്.

ഡെറാഡൂണ്‍: അമേത്തി എംപിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. ഉത്തരാഖണ്ഡിലെ വികാസ് നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ചെരിപ്പെറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ അണ്ണാ ഹസാരെ സംഘാംഗങ്ങളായി കിരണ്‍ ബേദിക്കും അരവിന്ദ് കെജ്‌റിവാളിന് നേര്‍ക്കും ചെരിപ്പെറിഞ്ഞിരുന്നു.

രാഹുലിനെതിരെ നടക്കുന്ന രണ്ടാമത്തെ ചെരിപ്പേറാണിത്.http://www.youtube.com/watch?v=yQJC5Otc44U&feature=player_embedded