രാഷ്‌ട്രപതിക്ക്‌ ഔദ്യോഗിക യാത്രയയപ്പ്‌ കരിപ്പൂരില്‍

pranab-mukharjeeകോഴിക്കോട്‌: സംസ്ഥാനത്ത്‌ വിവിധ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയ രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജിക്ക്‌ ഫെബ്രുവരി 27 കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക യാത്രയയപ്പ്‌ നല്‍കും. കോഴിക്കോട്‌ ഉച്ചയ്‌ക്ക്‌ 12.55 ന്‌ നടക്കുന്ന ഔദ്യോഗിക പരിപാടികള്‍ക്ക്‌ ശേഷം റോഡ്‌ മാര്‍ഗം 3.45 ന്‌ കരിപ്പൂരിലെത്തുന്ന രാഷ്‌ട്രപതി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക വിമാനത്തില്‍ യാത്രയാവും. ഗവര്‍ണര്‍, മുഖ്യമന്ത്രി, ജനപ്രതിനിധികള്‍, സംസ്ഥാനതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഗതാഗത നിയന്ത്രണം
രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഉച്ചക്ക്‌ ഒരു മണി മുതല്‍ വൈകീട്ട്‌ നാല്‌ വരെ കോഴിക്കോട്‌ ഭാഗത്തു നിന്നും ബൈപ്പാസ്‌ വഴി വരുന്ന എല്ലാ വാഹനങ്ങളും പന്തീരങ്കാവ്‌ ജങ്‌്‌ഷനില്‍ നിന്നും തിരിഞ്ഞ്‌ മാങ്കാവ്‌, മീഞ്ചന്ത, രാമനാട്ടുകര നിസരി ജങ്‌ഷന്‍, യൂനിവേസിറ്റി വഴി പോകണം. പാലക്കാട്‌, കൊണ്ടോട്ടി, മഞ്ചേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പന്തീരങ്കാവ്‌ നിന്നും പെരുമണ്ണ ഊര്‍ക്കടവ്‌ വഴി പോകണം. പാലക്കാട്‌, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി കോടങ്ങാട്‌ ജങ്‌ഷനില്‍ നിന്നും തറയിട്ടാല്‍ വഴി കൊളപ്പുറം വന്ന്‌ എന്‍.എച്ച്‌. വഴി പോകണം.