രാഷ്ട്രീയപാര്‍ട്ടി രൂപീകരണം; അണികളുടെ നിലപാട്‌ അനുസരിച്ചെന്ന്‌ വെള്ളാപ്പളളി

vellappally-natesanആലപ്പുഴ: അണികളുടെ നിലപാട്‌ അനുസരിച്ചെ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയൊള്ളുവെന്ന്‌ എസ്‌ എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയപര്‍ട്ടി രൂപീകരിക്കുന്നത്‌ തള്ളിക്കളയാനാകില്ലെന്നും അന്തിമതീരുമാനം ഇന്ന്‌ ചേരുന്ന എസ്‌എന്‍ഡിപിയുടെ യോഗത്തില്‍ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.

യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ മാത്രമാണ്‌ താനെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഐഎം നേതാക്കള്‍ മാടമ്പികളെപ്പോലെയാണ്‌ പെരുമാറുന്നതെന്നും അദേഹം പറഞ്ഞു.
.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. സി പി ഐ എം പ്രത്യേകിച്ച്‌ പിണറായി വിജയനും കെപിസിസി പ്രസിഡന്റും വി എം സുധീരനും യോഗ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത്‌ വന്നിരുന്നു. ഇരു മുന്നണിയുടേയും രണ്ട്‌ പ്രബലന്‍മാര്‍ അതും സ്വന്തം സമുദായത്തില്‍ തന്നെയുള്ളവര്‍ പരസ്യമായി എതിര്‍പ്പ്‌ പ്രകടിപ്പിച്ച സാഹചര്യം വെള്ളാപ്പള്ളിക്ക്‌ യോഗത്തില്‍ ബോധ്യപ്പെടുത്തേണ്ടതായി വരും. എസ്‌ എന്‍ ഡി പി സംഘപരിവാര്‍ ബന്ധത്തെ കുറിച്ചുള്ള വിശദീകരണവും യോഗത്തില്‍ ഉണ്ടാകും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള വിശദീകരണവും യോഗത്തില്‍ ഉണ്ടാകും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള എസ്‌ എന്‍ഡിപി ഭാരവാഹികളെ സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയും ഉണ്ടാകും. 138 ശാഖകളില്‍ നിന്നുള്ള ഭാരവാഹികളുടെയും വിപുലമായ യോഗമാണ്‌ ഇന്ന്‌ നടക്കുക.