രാഷ്ട്രപതി തലസ്ഥാനത്ത് നിന്ന് മടങ്ങിരാഷ്ട്രപതി തലസ്ഥാനത്ത് നിന്ന് മടങ്ങി

തിരുവനന്തപുരം: ടെക്‌നോസിറ്റി ശിലാസ്ഥാപനത്തിനും, പൗരസ്വീകരണത്തിനുംശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ശനിയാഴ്ച രാവിലെ 9.45 ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നാണ് അദ്ദേഹം എറണാകുളത്തേക്ക് തിരിച്ചത്.  ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍.കെ.എസ് ഭദോരിയ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ സിഹിതരായിരുന്നു.