രാജ്യത്തെ ആദ്യ മോണോറെയില്‍ വരുന്നു.

രാജ്യത്തെ ആദ്യ മോണോറെയില്‍ മുംബൈയില്‍ ആറു മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വ്വീസ് പൂര്‍ണ്ണ വിജയകരമായിരുന്നു. വഡാല മുതല്‍ ഭക്തിപാര്‍ക്ക് വരെ 2.3 കിലോമീറ്ററായിരുന്നു പരീക്ഷണഓട്ടം. ഓഗസ്റ്റ് മാസത്തില്‍ മോണോറെയിലിന്റെ ആദ്യത്തെ സര്‍വ്വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ. മോണോറെയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തെതന്നെ ഏറ്റവും നീളം കൂടിയ രാമത്തെ ഇടനാഴിയായി ഇതു മാറും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ മോണോറെയില്‍ പായും. ജേക്കബ് സര്‍ക്കിള്‍ മുതല്‍ വഡാല വരെയുള്ള 19.47 കിലോമീറ്റര്‍ ദൂരം 25 മിനിറ്റുകൊ് എത്തും. വഡാല മുതല്‍ ചെമ്പൂര്‍ വരെ 19 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ.
മുംബൈ ജേക്കബ് സര്‍ക്കിള്‍ മുതല്‍ ചെമ്പൂര്‍ വരെ രു സെക്ഷനുകളിലായാണ് മോണോ റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇതില്‍ വഡാല മുതല്‍ ചെമ്പൂര്‍ വരെയുളള ആദ്യഘട്ടത്തിന്റെ 8.8 കിലോമീറ്റര്‍ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പച്ചയില്‍ വെള്ള ഡിസൈനോടുകൂടിയ നാല് കോച്ച് ട്രെയിനാണ് മുംബൈയില്‍ സര്‍വ്വീസ് നടത്തുക. ഒരു കോച്ചില്‍ നൂറിലധികം വീതം 562 ഓളം പേര്‍ക്ക് മോണോറെയിലില്‍ യാത്രചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്. പിന്നീട് കോച്ചുകളുടെ എണ്ണം ആറായി വര്‍ദ്ധിപ്പിക്കാനും പദ്ധതിയു്.
പാതയിലെ 17 സ്റ്റേഷനുകളും എലിവേറ്റഡ് (ഉയര്‍ന്നു നില്‍ക്കുന്ന) സ്റ്റേഷനുകളാണ്. നാലര മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. എല്‍ ആന്റ് ടി (ലാര്‍സന്‍ ആന്റ് ടൂബ്രോ) കമ്പനിക്കാണ് നിര്‍മ്മാണചുമതല. കോച്ചുകളുടെ നിര്‍മ്മാണം, പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയുടെ ചുമതല മലേഷ്യന്‍ കമ്പനിയായ സ്‌കോമിക്കക്കാണ്. 2,716 കോടി രൂപയാണ് നിര്‍മ്മാണചെലവ്.
എട്ടു മുതല്‍ 25 മീറ്റര്‍ വരെ ഉയരമുള്ള തൂണുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള ഗൈഡ് വേ ബീമുകളിലൂടെ വിമാനത്തിന്റേതുപോലുള്ള ടയറുകളിലൂടെയാണ് മോണോ ട്രയിനുകള്‍ സഞ്ചരിക്കുക. ഒരു ലക്ഷം വീതമുള്ള രു ടയറുകളാണ് ഒരു കോച്ചില്‍ ഉാവുക. പാതയ്ക്കുാവുന്ന തിരിവുകള്‍ പ്രശ്‌നമാകില്ലെന്നതാണ് ഈ ടയറുകളുടെ പ്രത്യേകത. 2009 ജനുവരിയിലാണ് മോണോറെയിലിന്റെ നിര്‍മ്മാണം തുടങ്ങിയത്്. 2008ല്‍ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖാണ് മോണോ റെയില്‍ നിര്‍മ്മാണത്തിന്റെ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ഒറ്റപ്പാതയിലൂടെയുള്ള ഗതാഗതമാണ് മോണോറെയില്‍ എന്നതുകൊ് ഉദ്ദേശിക്കുന്നത്.
വലിയ തൂണുകളുമായി ബന്ധിപ്പിക്കുന്ന ബീമുകള്‍ക്കു മൂകളിലാണ് മോണോറെയിലുകള്‍ സ്ഥാപിക്കുക. അതുകൊുതന്നെ കാല്‍നട യാത്രക്കാരുടെയോ മറ്റു വാഹനങ്ങളുടെയോ തടസ്സം ഇതിന് നേരിടേിവരുന്നില്ല. ട്രെയിന്‍ കടന്നുപോകാന്‍ മറ്റു വാഹനഗതാഗതങ്ങള്‍ തടസ്സപ്പെടുത്തേിവരുമ്പോള്‍ മോണോറെയിലില്‍ ഇത് ഒരു തടസ്സമായി വരുന്നില്ല.