രാജ്യം 67 ാം റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

republiccദില്ലി: രാജ്യം 67 ാം റിപ്പബ്ലിക്‌ ദിനമാഘോഷിച്ചു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫാന്‍സ്വ ഒലാന്ദ്‌ മുഖ്യതിഥിയായ ആഘോഷം കനത്ത സുരക്ഷ വലയത്തിനുള്ളിലാണ്‌ നടന്നത്‌. റിപ്പബ്ലിക്‌ ദിനത്തെ തുടര്‍ന്ന്‌ ദില്ലിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പൈലറ്റില്ലാ വിമാനങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. രാജ്‌പഥിനു സമീപമുള്ള 71 ഉയര്‍ന്ന കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കി. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. നഗരത്തില്‍ 40,000 പോലീസ്‌, അര്‍ധസൈനിക വിഭാഗങ്ങളെ കാവലിന്‌ മാത്രമായി വിന്യസിപ്പിച്ചു. പഞ്ചാബ്‌, ഹരിയാന, ജമ്മു കശ്‌മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

ചരിത്രത്തില്‍ ആദ്യമായി ഇത്തവണ റിപ്പബ്ലിക്‌ ദിന പരേഡില്‍ ഫ്രഞ്ച്‌ സൈന്യവും അണിനിരന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ജ്യോതിയില്‍ പുഷ്‌പചക്രം അര്‍പ്പിച്ചതോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കമായത്‌. ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി അഭിവാദ്യം സ്വീകിരച്ചു.

വര്‍ണ്ണാഭമായ ചടങ്ങില്‍ സംസ്ഥാനങ്ങളുടെ നിശ്ചല ചിത്രങ്ങളും അണിനിരന്നു. മെയ്‌ക്ക്‌ ഇന്‍ അന്ത്യ, സ്വച്ഛ്‌ഭാരത്‌ എന്നീ ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയുടെ നിശ്ചല ചിത്രങ്ങളും അണി നിരന്നിരുന്നു.