രാജ്താക്കറയെയും സംഘത്തെയും ആക്രമിച്ചു.

അഹമ്മദ് നഗര്‍ : മഹാരാഷ്ട്ര നവനിര്‍മ്മാണ സേന ചീഫ് രാജ്താക്കറയെയും സംഘത്തെയും എന്‍ സി പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. അഹമ്മദ് നഗര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്ന രാജ്താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്. എന്‍ സി പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും, കരിങ്കൊടി കാണിക്കുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് എന്‍ സി പി പ്രവര്‍ത്തകരെ ലാത്തി ചാര്‍ജ്ജ് ചെയ്താണ് പിരിച്ചുവിട്ടത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.
താക്കറെ എന്‍ സി പി നേതാക്കള്‍ക്ക് നേരെ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.