രാജിവെക്കാന്‍ തയ്യാര്‍; വി.എസ്

തിരു: വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ കേന്ദ്രനതൃത്വത്തിന്റെ അനുമതി തേടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരോടാണ് ഫോണില്‍ വിളിച്ച് അനുമതി തേടിയത്.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെങ്കിലും താനിതുവരെ ഉയര്‍ത്തിപ്പിടിച്ച ധാര്‍മിക മൂല്യങ്ങള്‍ മാനിക്കുന്നതുകൊണ്ടാണ് രാജിവെക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വി എസ് പ്രതികരിച്ചു.

എന്നാല്‍ പാര്‍ട്ടി നേതൃത്വം വി എസിന്റെ രാജി ആവശ്യം തള്ളി