രാജസ്ഥാനില്‍ നിര്‍മാണ ജോലിക്കിടെ 2 മലയാളി യുവാക്കള്‍ മരിച്ചു

രാജസ്ഥാനില്‍ നിര്‍മാണ ജോലിക്കിടെ അപകടത്തില്‍ 2മലയാളി യുവാക്കള്‍  മരിച്ചു.

പരപ്പനങ്ങാടി ചെട്ടിപ്പടി പുതുക്കുളം സ്വദേശി നാലകത്ത് നിസാര്‍(26), ചേളാരി ആലുങ്ങല്‍ സ്വദേശി കള്ളിയില്‍ ഫൈസല്‍(25) എന്നിവരാണ് മരിച്ചത്.

കള്ളിയില്‍ ഫൈസല്‍(25)

രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ബീവാഡിയില്‍ സബ്‌സ്റ്റേഷന്റെ നിര്‍മാണ ജോലികള്‍കിടെയാണ് അപകടമുണ്ടായത്. ഇവര്‍ നിന്നിരുന്ന നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോം

തകര്‍ന്ന് 18 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഫൈസല്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. നിസാറിനെ ഡല്‍ഹിയിലെ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവാഴ്ച്ച രാത്രി 9 മണിയോടെ മരണപ്പെടുകയായിരുന്നു.

നാലകത്ത്് നിസാര്‍(26)

മൃദദേഹങ്ങള്‍ ആള്‍ ഇന്ത്യാ മെഡിക്കല്‍ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എംബാം ചെയ്ത് വ്യാഴാഴിച രാവിലെയോടെ കരിപ്പൂര്‍ വിമാനതാവളം വഴി നാട്ടിലംത്തിക്കും. നിസാറിന്റെ മൃദദേഹം മൂസക്കാന്റെ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

റജീനയാണ് മരണമടഞ്ഞ നിസാറിന്റെ ഭാര്യ. രണ്ടുവയസായ ഒരുമകളുമുണ്ട്.
ഫസീലയാണ് മരണമടഞ്ഞ ഫൈസലിന്റെ ഭാര്യ.