രാംദേവിനും പോലീസിനും തെറ്റു പറ്റി.

ദില്ലി: രാംലീല മൈതാനിയില്‍ ബാബ രാംദേവ് നടത്തിയ സമരത്തെ പോലീസ് നേരിട്ട രീതി ശരിയായില്ലെന്ന് സുപ്രീം കോടതി. യോഗപരിശീലകന്‍ രാംദേവിനും തെറ്റു പറ്റിയെന്ന് സൂപ്രീം കോടതി വിമര്‍ശിച്ചു.
രാത്രിയിലെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജ് അകാരണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. അണികളെ നിയന്ത്രിക്കുന്നതില്‍ രാംദേവിനും തെറ്റു പറ്റിയെന്ന് കോടതി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പൊതു ജനങ്ങളാണ് ഇതില്‍ ഏറെ കഷ്ടപ്പെട്ടതെന്നും ആണ് സുപ്രീം കോടതിയുടെ ചൂണ്ടിക്കാട്ടല്‍. പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട രാജബാലക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.