രമ്യാ നമ്പീശന്‍ അമ്മയാകാനൊരുങ്ങുന്നു.

ന്യൂ ജനറേഷന്‍ നായികമാരില്‍ എറെ ശ്രദ്ധേയായ രമ്യാ നമ്പീശന്‍ തന്റെ പുതിയ ചിത്രത്തില്‍ ഒരു പത്തു വയസ്സുകാരന്റെ അമ്മയായി വേഷമിടാന്‍ തയ്യാറായിരിക്കുകയാണ്. ‘ഫിലിപ്‌സ് ആന്റ് ദ മങ്കീസ് പെന്‍’ എന്ന ചിത്രത്തിലാണ് രമ്യാ നമ്പീശന്‍ പത്ത് വയസ്സുകാരന്റെ അമ്മയാകുന്നത്.

ചാപ്പാകുരിശ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയില്‍ ബോള്‍ഡ് നായികായെന്ന ഒരു സ്ഥാനം നേടിയെടുക്കാന്‍ രമ്യക്കായി. ഗായിക എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ച താരമാണ് രമ്യ. ചെറിയെരിടവേളക്ക് ശേഷമാണ് രമ്യ ഇതുവരെ ചെയ്യാത്ത വ്യത്യസ്ത റോളില്‍ പ്രത്യക്ഷ പെടാനിരിക്കുന്നത്.

നവാഗതനായ റെജി തോമസ്സും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ഈ ചിത്രത്തില്‍ ഒരു മുസ്ലീം കഥാപാത്രമായാണ് രമ്യ വേഷമിട്ടിരുന്നത്. ചെറുപ്രായത്തില്‍ വിവാഹിതരാകുകയും രക്ഷിതാക്കളായി മാറേണ്ടിയും വന്ന രണ്ടുപേരുടെ ജീവിത മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ഈ ചിത്രത്തിലെ നായകന്‍ ജയസൂര്യയാണ്.

എറണാകുളത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൂടാതെ ഈ ചിത്രത്തിന്റെ മറ്റൊരു പ്രതേ്യകതയെന്നത് രമ്യയുമെട സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ്. സാന്ദ്രാ തോമസാണ് ചിത്രം നിര്‍മ്മിച്ചി
ര്ക്കുന്നത്.