രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും അക്കാദമി അവാര്‍ഡ്‌

തിരുവനന്തപുരം: 2011ലെ കേരള സംഗീത-നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.   രമേഷ് നാരായണ നും കാവാലം ശ്രീകുമാറിനും അവാര്‍ഡ്‌.  മറ്റ് അവാര്‍ഡുകള്‍

ഗുരുവായൂര്‍ ഗോപി (നാദസ്വരം), ദീപന്‍ ശിവരാമന്‍ (സംവിധാനം),  ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട), സെല്‍മാ ജോര്‍ജ് (ലളിതസംഗീതം) എന്നിവരും നാടകത്തില്‍ കെ.ജി. രാമു (ചമയം), മീനമ്പലം സന്തോഷ്,ഈഞ്ചക്കാട് രാമചന്ദ്രന്‍പിള്ള (കഥകളി), നൃത്തത്തില്‍ സുനന്ദാനായര്‍ (മോഹിനിയാട്ടം) ഗിരിജാ റിഗാറ്റ (ഭരതനാട്യം) എന്നിവരും  നേടി.

പാരമ്പര്യകലകളില്‍ മാര്‍ഗി മധു (കൂത്ത്, കൂടിയാട്ടം), നാടന്‍ കലാവിഭാഗത്തില്‍ തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം) ശ്രീധരന്‍ ആശാന്‍ (കാക്കാരശി നാടകം) ജനകീയ കലകളുടെ വിഭാഗത്തില്‍ ആര്‍.കെ. മലയത്ത് (മാജിക്), നാടക ഗാനരചനയില്‍ പൂച്ചാക്കല്‍ ഷാഹുല്‍ എന്നിവരാണ്  അവാര്‍ഡിന് അര്‍ഹരായത്.

10,000 രൂപയും പ്രശ്‌സ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് ദാനം അടുത്തമാസം അവസാനം നടക്കും