രമേശിനെ മന്ത്രിയാക്കണം

chennithalaതിരു: കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ഘടകക്ഷികള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങളേക്കാളുപരി കോണ്‍ഗ്രസ്സിലെ അനൈക്യമാണ് മുന്നണിയേയും ഭരണത്തെയും പ്രതിസന്ധിയിലാക്കുന്നതെന്ന് കക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു.

കോണ്‍ഗ്രസ്സില്‍ കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു തട്ടില്‍ നീങ്ങുന്നത് അവസാനിപ്പിക്കണമെന്നും ഇതിനായി രമേശിനെ മാന്യമായി ഉള്‍കൊള്ളണമെന്നും രമേശിനും ഉമ്മന്‍ചാണ്ടിക്കും കൂടി സ്വീകാര്യമായ ഒരു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ വേണം പ്രശ്‌നത്തെ പരിഹരിക്കേണ്ടെതെന്നും ഇതിനായി രമേശ് ചെന്നിത്തലയെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുകയാണ് പോംവഴി എങ്കില്‍ അത് ഉടന്‍ ചെയ്യണമെന്നും ഇരുവരും അംഗീകരിക്കുന്ന ഒരു ഫോര്‍മുലക്ക് രൂപം നല്‍കണമെന്നും യുഡിഎഫ് ചേര്‍ന്നിട്ട് മൂന്നു മാസമായതായും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണി യോഗം വിളിക്കാന്‍ കഴിയണമെന്നും തുടങ്ങിയ ആവശ്യങ്ങളെല്ലാം കക്ഷി നേതാക്കള്‍ ഒന്നിച്ച് ആവശ്യപ്പെട്ടത്.

ഞായറാഴ്ച രാത്രിയാണ് ഘടക കക്ഷി നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടത്.