രണ്ട് മണ്ഡലങ്ങളില്‍ സപ്തംബര്‍ 14 ന് ഉപതെരഞ്ഞെടുപ്പ്

തിരൂര്‍:തിരൂര്‍ നഗരസഭയിലെ തൂമരക്കാവ് ഡിവിഷനിലും പെരുവള്ളൂരിലെ കൊല്ലംചീന വാര്‍ഡിലും സപ്തംബര്‍ 14 ഉപതെരഞ്ഞെടുപ്പ് നടക്കും. തൂമരക്കാവ് ജനറല്‍ സീറ്റും കൊല്ലംചിനയില്‍ വനിതാസംവരണവുമാണ്. ഇതിന്റെ ഭാഗമായുള്ള പെരുമാറ്റ ചട്ടം മണ്ഡലത്തില്‍ നിലവില്‍ വന്നു. തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് 18ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 25 നും സൂക്ഷ്മ പരിശോധന 26നും നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 29തും വോെട്ടണ്ണല്‍ സെപ്തംബര്‍ 15നും നടക്കും.
ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.