രണ്ടാം മാറാട് കലാപം; സി.ബി.ഐ അന്വേഷിക്കണമെന്ന് വി. എസ്

തിരു: രണ്ടാം മാറാട് കലാപം സി. ബി. ഐ അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ കേസന്വഷിക്കുന്ന പോലീസുകാരെ സ്ഥലം മാറ്റിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വി. എസ് ആവശ്യപ്പെട്ടു.
സി. ബി .ഐ അന്വേഷണം നടത്തണമെന്ന ഇടതുസര്‍ക്കാറിന്റെ തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മന്ത്രിമാര്‍ ഉരുണ്ടുകളിക്കുകയാണെന്നും വി.എസ്പറഞ്ഞു

.
268 പേരുടെ ഈ മെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും അല്ലെങ്കില്‍ ഇവരോട് സര്‍ക്കാര്‍ പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.