രഞ്‌ജിത്തിന്റെ ലീല ഓണ്‍ലൈന്‍ റിലീസിംഗിനൊരുങ്ങുന്നു

രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത ലീല ഓണ്‍ലൈന്‍ റിലീസിംഗിനൊരുങ്ങുന്നു. പൃഥ്വിരാജാണ്‌ ഓണ്‍ലൈന്‍ റിലീസിംഗിനെ പ്രേക്ഷകര്‍ക്ക്‌ പരിചയപ്പെടുത്തികൊടുക്കുന്നത്‌. പൃഥ്വിരാജ്‌ തന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ഈ മാസം 29 ന്‌ ചിത്രം തിയ്യേറ്ററിലേക്ക്‌ എത്താനിരിക്കെയാണ്‌ ഓണ്‍ലൈന്‍ റിലീസിംഗിനൊരുങ്ങുന്നത്‌.

നാട്ടില്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും സിനിമ ഓണ്‍ലൈനായി ബുക്ക് ചെയ്ത് കാണാം എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വീരാജ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമ എങ്ങനെ കാണാം എന്നും അതിന്റെ മറ്റ് സാങ്കേതിക വശങ്ങളുമാണ് വീഡിയോയിലൂടെ പൃഥ്വിരാജ് പങ്കുവെയ്ക്കുന്നത്.

ബിജുമേനോനാണ് സിനിമയില്‍ നായകനായി എത്തുന്നത്. പാര്‍വതി നമ്പ്യാരാണ് നായിക. വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജഗദീഷ് എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. ബിജിബാലാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.[youtube]https://www.youtube.com/watch?v=IgYAvRjuKPo[/youtube]

Related Articles