രജ്ഞിനി ഹരിദാസ് മറഡോണയുടെ പുതിയ കാമുകി.

പേടിക്കേണ്ട ഈ സംശയം നമ്മള്‍ക്കല്ല…. ലാറ്റിനമേരിക്കന്‍ പത്രങ്ങളാണ് വലിയ പ്രാധാന്യത്തോടെ മറഡോണയുടെ കാമുകിയായി അവതാരിക രജ്ഞിനി ഹരിദാസിനെ അവതരിപ്പിച്ചിരിക്കുന്നത്. തെളിവായി അവര്‍ കാണിക്കുന്നതാകട്ടെ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മറഡോണ രജ്ഞിനിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങളും ക്ലിപ്പിങ്ങുകളും.

പെറുവില്‍ നിന്നിറങ്ങുന്ന ‘മെട്രോ’ പത്രത്തിലെ തലക്കെട്ട് ‘മറഡോണ കോണ്‍ ന്യൂവേ അമോര്‍’ (മറഡോണ വിത്ത് ന്യൂലവ്) എന്നായിരുന്നു. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ മറഡോണയുടെ മനസ് കീഴടക്കിയ ടിവി അവതാരിക എന്ന രൂപത്തിലാണ് ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

എന്നാല്‍ ആ പാവം മറഡോണയുടെ ഗതികേട് എന്നാണ് രജ്ഞിനിയുടെ തന്നെ ആദ്യ പ്രതികരണം. ഇടക്കിക്കിടെ പുറത്തുവരുന്ന ഗോസിപ്പുകളുടെ കൂട്ടത്തില്‍ ഒന്ന് അങ്ങിനെയെ രജ്ഞിനി ഇതിനെ കാണുന്നുള്ളു.