രജ്ഞിത്ത് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി.

മലയാളി ചലച്ചിത്രപ്രേക്ഷകര്‍ക്ക് ഒരു പിടി നല്ലചിത്രങ്ങള്‍ സമ്മാനിച്ച് രജ്ഞിത്ത് മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും. പ്രാഞ്ചിയേട്ടനു ശേഷം മമ്മുട്ടിയുടേയും രജ്ഞിത്തിന്റെയും ഒത്തുചേരല്‍ വന്‍പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്.
ഈ പുതിയ ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. സിനിമ എന്നു തുടങ്ങുമെന്നോ എവിടെ വെച്ച് ചിത്രീകരണം നടത്തുമെന്നോ എന്താണ് സിനിമയുടെ കഥ എന്നോ ഉള്ള യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ആരാധകര്‍ ഈ ചിത്രത്തിനു വേണ്ടി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.