രക്ഷയില്ല ; ഇനി കള്ളനുമായി സന്ധി സംഭാഷണത്തിന്!

പരപ്പനങ്ങാടി: ഒരാഴ്ചയായി നീണ്ടു നില്‍കുന്ന കള്ളനും പോലീസും കളിയില്‍ നാട്ടുകാര്‍ തോറ്റു. കള്ളന്‍ ജയിച്ചു. ഉറക്കമിളച്ച് സ്‌ക്വാഡുണ്ടാക്കി കള്ളനെ പിടിക്കാനിരുന്ന നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇന്നലെയും കള്ളന്റെ വിളയാട്ടം.

നിയമ സംവിധാനത്തെ നോക്കുകുത്തിയാക്കി, നാട്ടുകാരെ ഭീതിയിലാഴ്ത്തി ഒരാഴ്ചയിലധികമായി പരപ്പനങ്ങാടി റെയില്‍വേ ഗെയ്റ്റിനടുത്തുള്ള പരപ്പനാട് റസിഡന്‍ഷ്യല്‍ കോളനിയിലാണ് കള്ളന്‍മാരുടെ ഈ വിലസല്‍. ഇന്നലെ രാത്രി കയ്യട്ടിച്ചാല്‍ അംഗനവാടിയിലെ വാതില്‍ തുറന്നാണ് കള്ളന്‍ തന്റെ സാനിദ്ധ്യം അറിയിച്ചത്. ഉറക്കമിളച്ചിട്ടും കള്ളനെ പിടികൂടാന്‍ കഴിയാതെ നിസഹായരായ നാട്ടുകാരില്‍ ചിലര്‍ ഒന്നുറങ്ങാന്‍ വേണ്ടി കള്ളനുമായി സന്ധിസംഭാഷണം നടത്തിയാലോ എന്ന ആലോചനയിലാണ്. മാസം എന്താണ് വേണ്ടതെന്നു വെച്ചാല്‍ പിരിച്ചുകൊടുക്കാം വീടുകളുടെ വാതില്‍ പൊളിക്കുകയോ വീട്ടുകാരെ ആക്രമിക്കുകയോ ചെയ്യരുത്. ഇതിനായി പത്രത്തിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെയും കള്ളനെ വിവരമറിയിക്കാനാണ് ആലോചിക്കുന്നത്.

ഏതായാലും നാട്ടുകാര്‍ ഉറങ്ങിയില്ലെങ്കിലെന്താ….. ഉറങ്ങുന്നുണ്ട് നല്ലവണ്ണം….. നമ്മുടെ ഏമാന്‍മാര്‍ !!!

പരപ്പനങ്ങാടിയില്‍ വ്യാപക മോഷണം

പരപ്പനങ്ങാടിയില്‍ വീണ്ടും മോഷണം ; ജനങ്ങള്‍ ഭീതിയില്‍