രക്ഷപ്പെട്ട കള്ളനോട്ട്‌ പ്രതി പിടിയിലായി; പോലീസുകാര്‍ക്ക്‌ സ്ഥലംമാറ്റം

Untitled-1 copyകോഴിക്കോട്‌: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ രക്ഷപ്പെട്ട കള്ളനോട്ട്‌ പ്രതി അബ്ദുള്‍ റഷീദ്‌ പിടിയിലായി. തൃശൂരില്‍ വെച്ചാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. റഷീദ്‌ രക്ഷപ്പെട്ടതിന്‌ പിന്നില്‍ പോലീസ്‌ വീഴ്‌ചയാണെന്ന്‌ വ്യക്തമായിരുന്നു.

രണ്ട്‌ പോലീസുകാര്‍ കാവല്‍ വേണ്ടിടത്ത്‌ ഉണ്ടായിരുന്നത്‌ ഒരു പോലീസ്‌ മാത്രമായിരുന്നുവെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായി. കോഴിക്കോട്‌ റെയില്‍വേ സ്‌്‌റ്റേഷനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായത്‌.

ഒപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന്‍ ആലപ്പുഴയിലെ വീട്ടിലായിരുന്നുവെന്നാണ്‌ സൂചന. പ്രതി രക്ഷപ്പെട്ട വിവരം ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്‌.

സംഭവത്തില്‍ വീഴ്‌ച വരുത്തിയ രണ്ട്‌ പോലീസുകാരെ കാസര്‍കോട്ടേക്ക്‌ സ്ഥലംമാറ്റും. സംഭവത്തില്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ്‌ കള്ളനോട്ട്‌ കേസിലെ പ്രതിയായ പത്തനാപുരം ആനക്കുഴി പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഷീദ്‌ രക്ഷപ്പെട്ടത്‌. ഇയാള്‍ക്കെതിരെ തമിഴ്‌നാട്‌ പോലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിട്ടിരുന്നു.

മഞ്ചേരിയില്‍ നിന്ന്‌ മുപ്പതിനായിരം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ അബ്ദുള്‍ റഷീദ്‌ കോഴിക്കോട്‌ ജില്ലയില്‍ റിമാന്‍ഡിലായിരുന്നു. മറ്റൊരു കേസിന്റെ ആവശ്യത്തിനായി കൊല്ലത്തെ കോടതിയിലേക്ക്‌ കൊണ്ടുപകുന്നതിനിടയിലാണ്‌ പ്രതി രക്ഷപ്പെട്ടത്‌.