യൂത്ത് കോണ്‍ഗ്രസ്സിന് പുതിയ നേതൃ നിര

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ എ വിഭാഗത്തിന് മികച്ച വിജയം. എ ഗ്രൂപ്പിലെ ഡീന്‍ കുര്യാക്കോസ് ഐ ഗ്രൂപ്പിലെ സി ആര്‍ മഹേഷിനെ 4,811 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പ്പിച്ചത്. 21,297 വോട്ടാണ് ഡീന്‍ കുര്യാക്കോസ് നേടിയത്. സി ആര്‍ മഹേഷ് 16,486 വോട്ട് നേടി വൈസ് പ്രസിഡന്റായി.

ജനറല്‍ സീറ്റീല്‍ 5 എണ്ണം ഐ ഗ്രൂപ്പിനും 4 എണ്ണം എ ഗ്രൂപ്പിനും 1 എണ്ണം 4 ാം ഗ്രൂപ്പിനും ലഭിച്ചു. ഐ ഗ്രൂപ്പിലെ ആദം മുല്‍സി 1,117 വോട്ടുമായി ആദ്യ ജനറല്‍ സെക്രട്ടറിയായി. എ ഗ്രൂപ്പിലെ ഇഫ്ത്തിഖാറുദ്ദീന്‍, അനീഷ് വരിക്കണ്ണാമല(751) 4ാം ഗ്രൂപ്പില്‍ നിന്നുള്ള ടി ജി സുനില്‍ (635) എന്നിവരാണ് ജനറല്‍ കാറ്റഗറിയിലെ മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. വനിതാ സംവരണ വിഭാഗത്തില്‍ എ വിഭാഗത്തിന് ജബിമേത്തര്‍ (371) ഐ ഗ്രൂപ്പിലെ വിദ്യാ ബാലകൃഷ്ണന്‍ എന്നിവരും എസ്സ്‌സി വനിതാ വിഭാഗത്തില്‍ ഐ ഗ്രൂപ്പിലെ ജി.ലീന (206) എസ്സി ജനറല്‍ വിഭാഗത്തില്‍ ഐ ഗ്രൂപ്പിലെ എസ് എം ബാലു (359) ജനറല്‍ സെക്രട്ടറിമാരായി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ 624 വോട്ട് നേടി സെക്രട്ടറിയായി. കൂടാതെ 45 പേര്‍ സെക്രട്ടറിയായി വിജയിച്ചു. വനിതകള്‍ക്കും എസ് ഇ വിഭാഗക്കാര്‍ക്കും 100 വോട്ട് കിട്ടിയാല്‍ സെക്രട്ടറിയാവാന്‍ കഴിയും. 45 പേര്‍ സെക്രട്ടറിമാരായതോടെ കോണ്‍ഗ്രസ്സിന് ഇത്തവണ ജംബോ കമ്മിറ്റിയായി. കഴിഞ്ഞ തവണ 6 ഭാരവാഹികള്‍ മാത്രമായിരുന്ന സംസ്ഥാന കമ്മറ്റിയില്‍ ഇത്തവണ 4 ാം ഗ്രൂപ്പിന് സെക്രട്ടറി സ്ഥാനത്തേക്ക് 4 പേരെ കൂടി വിജയിപ്പിന്‍ കഴിഞ്ഞു. 200 വോട്ട് നേടിയാല്‍ സെക്രട്ടറിയാവാം എന്നതിനാല്‍ ഗ്രൂപ്പ് വിലക്കുകള മറികടന്നാണ് നേതാക്കള്‍ മല്‍സരിക്കാന്‍ ഇറങ്ങിയത്.