യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളേജില്‍ സംഘര്‍ഷം ; യൂത്ത്‌ലീഗുകാര്‍ ഹോസ്റ്റല്‍ എറിഞ്ഞുതകര്‍ത്തു


തേഞ്ഞിപ്പലം : ഇന്നലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളേജിലെ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്ന് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ എഞ്ചിനിയറിംഗ് കോളേജ് മെന്‍സ് ഹോസ്റ്റല്‍ എറിഞ്ഞ് തകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ധിക്കുകയും ചെയ്തു. അക്രമത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ വില്ല്യം, സിലോജ്,രാഗേഷ് എന്നീ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ടാണ് സംഘര്‍ഷം ഉണ്ടായത്.

ഇന്നലെ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് എസ്എഫ്‌ഐ കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതെ തുടര്‍ന്ന് രാത്രിയും എംഎസ്എഫുകാര്‍ താമസിക്കുന്ന കോഹിനൂരിലുള്ള ഒരു ഹോസ്റ്റലില്‍ കയറി ഇവരെമര്‍ദ്ധിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിക്കാന്‍ ഇന്ന് വൈകീട്ട് യൂത്ത്‌ലീഗ് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമയത്. അക്രമം നടക്കുമ്പോള്‍ പോലീസ് പലപ്പോഴും യാതൊരു ഇടപെടലും നടത്തിയില്ല.

വിവരമറിഞ്ഞ് സിപിഐഎം നേതാക്കളായ കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി ബാലകൃഷ്ണന്‍, പ്രിന്‍സ്,തൃദീപ് ലക്ഷമണ്‍ എന്നിവര്‍ സ്ഥലത്തെത്തി. നാളെ സിപിഐഎം പ്തിഷേധ മാര്‍ച്ചിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് എഞ്ചിനിയറിംഗ് കോളേജ് അനിശ്ചിത കാലത്തേക്കടച്ചു.

Related Articles