യൂണിവേഴ്‌സിറ്റിയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; 3 പേര്‍ക്ക് ഗുരുതര പരിക്ക്

തേഞ്ഞിപ്പലം: മൈസൂര്‍ ചാമുണ്ടിഹില്‍സ് ഡിസ്റ്റലറിയില്‍ നിന്ന് തിരുവല്ല ട്രാവന്‍കൂര്‍ ഡിസ്റ്റിലറിയിലേക്ക് സ്പിരിറ്റ് കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ലോറി യൂണിവേഴ്‌സിറ്റിക്കടത്ത് ഹൈവേയില്‍ മറിഞ്ഞു.

ഇന്ന് പുലര്‍ച്ചെ 3.30 മണിക്കാണ് സംഭവം. തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന് മുന്‍മ്പിലെ വളവിലാണ് അപകടം നടന്നത്. ഇരുപതിനായിരം ലിറ്റര്‍ സ്പിരിറ്റാണ് ലോറിയില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടന്‍തന്നെ പോലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.

ഹരിയാന സ്വദേശികളാണ് അപകടത്തില്‍പ്പെട്ട ലോറി ജീവനക്കാര്‍. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.