യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം തുടരുന്നു ; യൂണിയന്‍ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.

തേഞ്ഞിപ്പലം : ഇന്നലെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് cpm, dyfi പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുശേഷം ഒരു വിഭാഗം പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയിലെ കോണ്‍ഗ്രസ് ,ലീഗ് അനുകൂല യൂണിയന്‍ ഓഫീസുകള്‍ തല്ലിതകര്‍ത്തു. ഇതിന്്് മറുപടിയെന്നോണം cpm അനുകൂല സംഘടനയായ എംപ്ലോയിസ് യൂണിയന്റെ ഓഫീസും ആക്രമിക്കപ്പെട്ടു. തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജിന് ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

സിപിഐഎം ഇന്ന് വൈകീട്ട് കോഹിനൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
കോഹിനൂരിലും നേരിയ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. പൊതുയോഗം നടക്കുന്നതിനിടെ കോഹിനൂരിലേക്ക് പ്രകടനമായി വന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇതെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഹൈവേ ഉപരോധിച്ചു. സ്ഥലത്ത് കനത്ത പോലീസ് ബന്തവസ്സ് തുടരുകയാണ്.