യൂണിഫോം വിതരണം ചെയ്തു.

അരിയല്ലൂര്‍ :ജിയുപി സ്‌കൂളിലെവിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം നടത്തി. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണവും പിടിഎ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം വിതരണം നടത്തി. യൂണിഫോം വിതരണം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി എം ഹൈറുന്നീസ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സി. രമണി അധ്യക്ഷയായിരുന്നു. ഇഖ്ബാല്‍ മലയില്‍, പി ഉഷ, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.