യുവ ക്രിക്കറ്റ്‌ താരം ടോം അലിന്‍ അന്തരിച്ചു

Untitled-174ലണ്ടന്‍: യുവ ക്രിക്കറ്റ്‌ താരം ടോം അലിന്‍ അന്തരിച്ചു.28 വയസ്സായിരുന്നു. ഇംഗ്ലീഷ്‌ ക്ലബ്ബായ വാര്‍വിക്‌ഷൈറിന്റെ താരമായിരുന്നു ടോം അലിന്‍. 2011 ല്‍ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റിലൂടെയണ്‌ അരങ്ങേറ്റം കുറിച്ചത്‌.

സസെക്‌സ്‌ കൗണ്ടി ക്രിക്കറ്റ്‌ ക്ലബ്ബ്‌ താരമായിരുന്ന മാത്യു ഹോഡന്റെ മരണത്തിന്‌ പിന്നാലെ മറ്റൊരു യുവ ക്രിക്കറ്റ്‌ താരത്തെ കൂടി നഷ്ടമായത്‌ ക്രിക്കറ്റ്‌ ലോകത്തിന്‌ തീരാ നഷ്ടമായിരിക്കുകയാണ്‌.

ടോം അലിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. താരത്തിന്റെ വിയോഗത്തില്‍ ഇംഗ്ലീഷ്‌ കൗണ്ടി താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ്‌ താരങ്ങളും ഒന്നടങ്കം അനുശോചനമറിയിച്ചു.